#Robbery | പ്രവാസിയുടെ വീട്ടിൽ നിന്ന് 350 പവൻ സ്വർണാഭരണം മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

#Robbery | പ്രവാസിയുടെ വീട്ടിൽ നിന്ന് 350 പവൻ സ്വർണാഭരണം മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ
Dec 12, 2024 08:08 AM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) മലപ്പുറം പൊന്നാനിയിലെ പ്രവാസിയുടെ വീട്ടിലെ 350 പവൻ സ്വർണാഭരണം മോഷണം പോയ കേസിൽ മൂന്ന് പേർ പിടിയിൽ.

പൊന്നാനി സ്വദേശികളായ സുഹൈൽ, നാസർ, പാലക്കാട് സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്.

സ്വർണം കണ്ടെടുക്കാനുള്ള ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ13നാണ് മോഷണ വിവരം പുറത്തറിയുന്നത്.

പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്തെ മൺതറയിൽ രാജീവിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.

വീട് വ്യത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്നത് അറിഞ്ഞത്.

വീടിന്റെ അടുക്കളഭാ​ഗത്തെ ​ഗ്രിൽ‍ മുറിച്ച് അകത്തുകയറി രണ്ടുവാതിലുകൾ കമ്പിപ്പാര ഉപയോ​ഗിച്ച് തുറന്ന ശേഷമാണ് സ്വർണാഭരണം സൂക്ഷിച്ച മുറിയിൽ കയറിയത്.

പൊലീസെത്തി വിശദമായ അന്വേഷണം നടത്തിയിരുന്നു. വിരലടയള വിദഗ്ധരും ഡോഗ് സ്ക്വോഡും എത്തിയായിരുന്നു പരിശോധ നടത്തിയിരുന്നത്.

മോഷണ വിവരം അറിഞ്ഞ ഉടനെ അന്ന് രാജീവും കുടുംബവും നാട്ടിലെത്തിയിരുന്നു.

#Pawan #goldjewelery #stolen #expatriate #house #Three #people #under #arrest

Next TV

Related Stories
 #JSAkhil | ചാണ്ടി ഉമ്മനെ അനുകൂലിച്ചു, യൂത്ത് കോൺഗ്രസ് നേതാവ് ജെ എസ് അഖിലിനെതിരെ നടപടി

Dec 12, 2024 12:54 PM

#JSAkhil | ചാണ്ടി ഉമ്മനെ അനുകൂലിച്ചു, യൂത്ത് കോൺഗ്രസ് നേതാവ് ജെ എസ് അഖിലിനെതിരെ നടപടി

വിഡി സതീശനെതിരെ കോൺഗ്രസിൽ ഒരു വിഭാഗം അതൃപ്തിയിലാണെന്ന വിലയിരുത്തലാണ് മുതിർന്ന നേതാക്കൾ ചാണ്ടിയെ അനുകൂലിച്ച് രംഗത്തെത്തിയതിനെ...

Read More >>
#rubin  | 'രക്തസാക്ഷിയാക്കി തരാം,  നീ ചത്തിട്ടില്ലേയെന്ന് ചോദിച്ചാണ് വീണ്ടും മര്‍ദ്ദിച്ചത്, എസ്എഫ്‌ഐക്കാര്‍ തന്നെയാണ് മർദ്ദിച്ചതെന്ന് റിബിന്‍

Dec 12, 2024 12:47 PM

#rubin | 'രക്തസാക്ഷിയാക്കി തരാം, നീ ചത്തിട്ടില്ലേയെന്ന് ചോദിച്ചാണ് വീണ്ടും മര്‍ദ്ദിച്ചത്, എസ്എഫ്‌ഐക്കാര്‍ തന്നെയാണ് മർദ്ദിച്ചതെന്ന് റിബിന്‍

'കഴുത്തിനും നട്ടെല്ലിനുമായി നല്ല വേദനയുണ്ട്. നട്ടെല്ലിന്റെ ഭാഗത്തായി ഫ്രാക്ചര്‍ ഉണ്ട്....

Read More >>
#Shivamani | ശംഖ് വിളിയോടെ തുടക്കം; ശബരിമലയിൽ സംഗീത വിരുന്ന് ഒരുക്കി ഡ്രംസ് മാന്ത്രികൻ ശിവമണി

Dec 12, 2024 12:29 PM

#Shivamani | ശംഖ് വിളിയോടെ തുടക്കം; ശബരിമലയിൽ സംഗീത വിരുന്ന് ഒരുക്കി ഡ്രംസ് മാന്ത്രികൻ ശിവമണി

വമണിയും സംഘവും ദർശനത്തിനുശേഷം സന്നിധാനം ഓഡിറ്റോറിയത്തിൽ തീർഥാടകർക്കായി സംഗീത വിരുന്ന്...

Read More >>
#alvindeath |  പരസ്യ ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ആർടിഒ

Dec 12, 2024 12:21 PM

#alvindeath | പരസ്യ ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ആർടിഒ

ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ആർടിഒ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി....

Read More >>
#goldrate |  നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ, ഒരു കുലുക്കവും ഇല്ലാതെ സ്വർണ്ണവില!

Dec 12, 2024 12:11 PM

#goldrate | നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ, ഒരു കുലുക്കവും ഇല്ലാതെ സ്വർണ്ണവില!

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ്....

Read More >>
Top Stories